Dec 1, 2023

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ ജേതാക്കൾ


തിരുവമ്പാടി പഞ്ചായത്ത് എൽ.പി വിഭാഗം സ്കൂൾ കായികമേളയിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കി. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ രണ്ടാം സ്ഥാനവും  വിളക്കാംതോട് എം.എ.എം എൽ.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. കിഡ്ഡീസ് വിഭാഗത്തിൽ പുല്ലൂരാംപാറ സ്കൂളിലെ ആൽബിൻ ബിജു, ലംഹ എന്നിവർ വ്യക്തിഗത ചാംപ്യൻമാരായി. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റംല ചോലക്കൽ ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്സ് സ്കൂൾ മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്തിലെ വിവിധ എൽ.പി സ്കൂളുകളിലെ പ്രഥമാധ്യാപകർ, അധ്യാപകർ, രക്ഷാകർതൃ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only