Dec 1, 2023

എയ്ഡ്സ് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.


കോടഞ്ചേരി: ഡിസംബർ 1 അന്താരാഷ്ട്ര എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തും ദിശ ചാരിറ്റബിൾ സൊസൈറ്റിയും സെൻറ് ജോസഫ് ഹൈസ്കൂൾ കോടഞ്ചേരിയും സെൻറ് ജോർജ് ഹൈസ്കൂൾ വേളങ്കോടും കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു.

സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് ആരംഭിച്ച ബഹുജന എയ്ഡ്സ് ബോധവത്കരണ റാലി സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐകുളമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. ബോധവൽക്കരണ പരിപാടിയും സമ്മാനദാനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ദിശ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് പ്രകാശ് പീറ്റർ അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം പ്രൊഫ. ഡോ. ഫാ. ജോയ് വട്ടോളി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് പ്രതിജ്ഞ ചൊല്ലി കൊടുത്തു . മെഡിക്കൽ ഓഫീസർ ഡോ.തസ്നി വി. ബോധവൽക്കരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വാസുദേവൻ ഞാറ്റുകാലായിൽ,സിസിലി ജേക്കബ് കോട്ടുപള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത്. കെ, കോടഞ്ചേരി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വിജോയ് തോമസ്, വേളങ്കോട് ഹയർസെക്കൻഡറിസ്കൂൾ അധ്യാപകൻ ജിൻസ് ജോസ്,സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇൻ ചാർജ് ഗ്ലാഡിസ് പി പോൾ, രമ്യാ, ജോയി കരിമഠം, സി. റോസ് മരിയ, എച്ച് ഐ തോമസ് മാത്യു, സി. കുസുമം, ലില്ലി കുട്ടി, ജയേഷ് സ്രാമ്പിക്കൽ, ഡോ. അരുൺ തുടങ്ങിയവർ സംസാരിച്ചു.

അധ്യാപകരായ അനില ആഗസ്റ്റിൻ,നിഷ ചാക്കോ,ജിനോ കെ.എം,സീഡു ജോസഫ്,ഡാർലി പി.എൽ എന്നിവർ നേതൃത്വം നൽകി.സ്കൗട്ട് & ഗൈഡ്സ്, സ്റ്റുഡൻസ് പോലീസ് കേഡറ്റ്, എൻ സി സി, എൻ എസ് എസ് വിവിധ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് , പോസ്റ്റർ മത്സരങ്ങളിൽ വിജയികളായവർക്ക് പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. എയ്ഡ്സ് ബോധനത്തിന്റെ ഭാഗമായി ടൗണിൽ ഇതോടനുബന്ധിച്ച് ഫ്ലാഷ് മോബും സംഘടിപ്പിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only