Dec 1, 2023

സിസ്റ്റര്‍ ജാക്വലിൻ മേരി സി.എം.സി നിര്യാതയായി.


തിരുവമ്പാടി : തിരുവമ്പാടി കര്‍മ്മലീത്ത കോണ്‍വെന്റിലെ സിസ്റ്റര്‍ ജാക്കുലിന്‍ ( മേരി ഇമ്മാനുവല്‍-85) നിര്യാതയായി


തിരുവമ്പാടി തറപ്പില്‍ പരേതരായ മാണി-മേരി ദമ്പതിമാരുടെ മകളാണ്.

ദീര്‍ഘകാലം തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യു. പി. സ്‌കൂള്‍ അധ്യാപികയായിരുന്നു. മേരിക്കുന്ന്, പൊയിലോഞ്ചാല്‍, കല്‍ക്കുണ്ട്, തേഞ്ഞിപ്പലം, മുതുകാട്, കൂടരഞ്ഞി, പുഷ്പിഗിരി കോണ്‍വെന്റുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍ : മോനിക്കുട്ടി ( റിട്ട. അധ്യാപിക), തോമസ് ( തറിമറ്റം), അബ്രഹാം മാനുവല്‍ ( ആര്‍. ജെ. ഡി. സംസ്ഥാനസമിതിയംഗം), ആലീസ് എമ്മാനുവല്‍ (റിട്ട. അധ്യാപിക, കോളയാട്), പരേതരായ മത്തായി (റിട്ട. പ്രധാനാധ്യാപകന്‍, സേക്രഡ് ഹാര്‍ട്ട് യു. പി. സ്‌കൂള്‍, തിരുവമ്പാടി), ചാണ്ടിക്കുഞ്ഞ് ( വാലില്ലാപ്പുഴ), റവ. ഡോ. സക്കറിയാസ് എസ്. ജെ( റിട്ട. പ്രിന്‍സിപ്പല്‍, സെയ്ന്റ് സേവിയേസ് കോളേജ്, ഡല്‍ഹി), മാണിക്കുഞ്ഞ് ( ശാന്തിനഗര്‍), ജോസഫ് ( തറിമറ്റം), ഏലിയാമ്മ (റിട്ട. അധ്യാപിക, ഭീമനടി, കാസര്‍ഗോഡ്).

തിരുവമ്പാടി കർമ്മലീത്ത കോൺവെന്റിൽ പൊതുദർശനത്തിന് ശേഷം നടക്കുന്ന സംസ്കാര ചടങ്ങിന് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേൽ കാർമികത്വം വഹിക്കും

സംസ്‌കാരം (02/12/2023) ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന പളളിയില്‍.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only