മുക്കം : മലയോര മേഖലയുടെ ഉത്സവ മാമാങ്കം മുക്കം ഫെസ്റ്റ് 18 മുതൽ അഗസ്ത്യൻമുഴിയിലെ ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ആരംഭിക്കുന്നു. എക്സിബിഷൻ,ശാസ്ത്ര സാങ്കേതിക വ്യവസായ പ്രദർശനം, വ്യാപാരമേള, അമ്യൂസ്മെന്റ് പാർക്ക്, ഭക്ഷ്യമേള, കലാസാംസ്കാരിക സായാഹ്നങ്ങൾ,വാട്ടർ സ്പോർട്സ്, പുസ്തക മേള, തുടങ്ങിയ പരിപാടികളോടെയാണ് മുക്കം ഫെസ്റ്റ് നടത്തുന്നത്. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ്. സംഘാടക സമിതി രൂപീകരിച്ചു.
ഫെസ്റ്റിന്റെ പന്തലിന്റെ കാൽനാട്ടു കർമം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. നഗരസഭാധ്യക്ഷൻ പി.ടി.ബാബു, നഗരസഭ കൗൺസിലർമാരായ ബിജുല മോഹൻ,പി.ജോഷില, മുക്കം ഇഎംഎസ് സഹകരണ ആശുപത്രി പ്രസിഡന്റ് ടി.പി.രാജീവൻ, എൻ.സുനിൽകുമാർ, കെ.ടി.ബിനു,കെ.ടി.നളേശൻ,പ്രചാരണ വിഭാഗം കൺവീനർ ബച്ചു ചെറുവാടി,പി.പ്രശോഭ് കുമാർ,തിരുവമ്പാടി പഞ്ചായത്ത് അംഗം മുഹമ്മദ് അലി എന്നിവർ പ്രസംഗിച്ചു.
Post a Comment