Jan 23, 2024

വി. മൊയ്തീൻ കോയ ഹാജിയെക്കുറിച്ചുള്ള ഡോക്യുമെൻ്റ്റി റിലീസിംഗ് 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.


മുക്കം: ആധുനിക മുക്കത്തിൻ്റെ ശില്പി
വി. മൊയ്തീൻ കോയ ഹാജിയെക്കുറിച്ചുള്ള ഡോക്യുമെൻ്റ്റി റിലീസിംഗ് 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
 'ദർശനങ്ങളുടെ കനക ജ്വാല ' എന്ന പേരിലുള്ള ഡോക്യുമെൻ്ററി അനാഥ ശാലാ പൂർവ്വ വിദ്യാർത്ഥി എൻ .സി .അബ്ദുല്ലത്തീഫാണ് നിർമ്മിച്ചത്. ഡോക്യൂമെൻ്ററി സംവിധാനം നിർവ്വഹിച്ചത് രാജീവ് കൗതുകം.
ബി.പി മൊയ്തീൻ സേവാമന്ദിറിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. സലാം കാരമൂല അധ്യക്ഷനായി. ടി.പി അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.
 ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എ സൗദ ടീച്ചർ, വി.എം ഉസ്സൻ കുട്ടി,
യു.പി. അബ്ദുൽ മജീദ്, വി. ജലീൽ, 'ഒ.സി മുഹമ്മദ്, റസാഖ് വയനാട്, കരീം വയനാട്, എൻ.അഹമ്മദ് കുട്ടി, 
എം ബഷീർ, മുക്കം വിജയൻ, രാജേശൻ വെള്ളാരംകുന്നത്ത്,പ്രഭാകരൻ, കെ.ഷാജികുമാർ, വി.നിസാർ, മുഹമ്മദ് ഷാഫി, 
മുസ്തഫ അത്തൂളി സി.കെ. സിദ്ധീഖ്, സി.ബീരാൻകുട്ടി, എ .ഹൈദർ തുടങ്ങിയവർ പ്രസംഗിച്ചു.
ചെയർമാനായി സലാം കാരമൂലയും കൺവീനറായി ടി.പി. അബ്ദുൽ അസീസും തെരഞ്ഞെടുക്കപ്പെട്ടു.
എൻ. അബ്ദുസ്സത്താർ നന്ദി രേഖപ്പെടുത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only