Jan 23, 2024

പ്രതിഷേധ മാർച്ചും ധർണയും നടത്തി


മുക്കം:

സർക്കാറിന്റെ വ്യാപാരി ദ്രോഹ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുക്കം മുനിസിപ്പാലിറ്റിയിലേക്ക് വ്യാപാരിവ്യവസായി ഏകോപന സമിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണയാത്രയുടെ ഭാഗമായി മുക്കം നഗരസഭയിലെ, മുക്കം. അസ്ത്യൻമുഴി. മണാശ്ശേരി, തോട്ടത്തിൻ കടവ്, ചേന്ദമംഗല്ലൂർ യൂണിറ്റിലെ വ്യാപാരികൾ അണിനിരന്ന് മുക്കം നഗരസഭക്ക് മുമ്പിൽ നടന്ന ധർണ സംസ്ഥാന കമ്മിറ്റി അംഗം കപ്പിയോത്ത് ചന്ദ്രൻ ഉത്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡൻ്റ് പി പ്രേമൻ അദ്യക്ഷത വഹിച്ച യോഗത്തിൽ നിയോജക മണ്ഡലം ട്രഷറർ എം.ടി അസ്‌ലം സ്വാഗതം പറഞ്ഞു. മുക്കo യൂണിറ്റ് പ്രസിഡന്റ് P അലി അക്ബർ മുഖ്യപ്രഭാഷണം നടത്തി, മജീദ് പി.പി. അനീസുദ്ദീൻ. വിശ്വനാഥൻ നികുഞ്ചം, സുബ്രമണ്യൻ. TP ഫൈസൽ , MKഫൈസൽ, ഹരീഷ് മണാശേരി, റൈഹാന നാസിർ. ദിനേശൻ, ഹരി മണാശ്ശേരി നിസാർ ബെല്ല എന്നിവർ ആശംസകൾ അർപിച്ചു, ഷിംജി വാരിയംകണ്ടി നന്ദിയും പറഞ്ഞു. ചാലിയാർ അബ്ദു. കെ.സി അഷ്റഫ്. ജമാൽ മണാശ്ശേരി ,മെട്രോ ഫൈസൽ.ഷമീർ ok വിനീഷ് സാജിത എന്നിവർ പ്രതിഷേദ മാർച്ചിന് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only