Jan 18, 2024

കേരള സർവ്വകലാ ശാലയിൽ നിന്ന് എം.എ.( വീണ) യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മുക്കം സ്വദേശിനി നാഷിത സലീമിനെ മുക്കം ബഹുസ്വരം സാംസ്കാരിക കൂട്ടായ്മ അനുമോദിച്ചു.


മുക്കം കടവ് എസ്.കെ.സ്മൃതി കേന്ദ്രത്തിൽ നടന്ന ചടങ്ങ് കാരശേരി ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ട് ജംഷിദ് ഒളകര ഉൽഘാടനം ചെയ്തു.

ഉപഹാര സമർപ്പണവും നടത്തി.  ചെയർമാൻ സലാം കാരമൂല അധ്യക്ഷത വഹിച്ചു. 


എ.പി.മുരളീധരൻ , മുക്കം വിജയൻ  , എൻ.അബ്ദുൽ സത്താർ , ഡോ.സുരേഷ് ബാബു , ബച്ചു ചെറുവാടി , എ.എം.ജമീല ടീച്ചർ , എൻ.എം. ഹാഷിർ , സുബൈർ കൊടിയത്തൂർ , ഉമശ്രീ കിഴക്കുംപാട്ട് , ടി.പി.അബുൽ അസീസ് , എൻ.അഹമ്മദ് കുട്ടി , നജീബ് ചേന്ദമംഗല്ലൂർ , സലാം കണ്ണഞ്ചേരി , ഒ.സി.മുഹമ്മദ് , മുക്കം സലീം തുടങ്ങിയവർ സംസാരിച്ചു. 
നാഷിത സലീം മറുപടി പ്രസംഗം നടത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only