Jan 21, 2024

കേന്ദ്രസർക്കാർ അവഗണന,യൂത്ത് ഫ്രണ്ട് (എം) പ്രതിഷേധിച്ചു


തിരുവമ്പാടി: കേരള യൂത്ത് ഫ്രണ്ട് എം തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കേരളത്തിലെ ജൽ ജീവൻ മിഷൻ പാതിവഴിയിൽ മുടങ്ങാന്‍ കാരണം കേന്ദ്രസർക്കാർ നൽകേണ്ട പണം നൽകാത്തതുമൂലമാണ്. പല പഞ്ചായത്തുകളിലും വർക്കുകൾ നിർത്തിവെക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത് '. കരാറുകാർ ലോണെടുത്ത് വർക്കുകൾ പൂർത്തീകരിച്ച പഞ്ചായത്തുകളിൽ പോലും കേന്ദ്രത്തിൽ നിന്നുള്ള തുക ലഭിക്കാത്തതിനാൽ വലിയ പ്രതിസന്ധിയിലാണ്. ജലജീവൻ മിഷൻ പ്രവർത്തി പ്രതിസന്ധിയിൽ ആയതു മൂലം അനേകം തൊഴിലാളികളുടെ ജോലി ഇതിനോടകം നഷ്ടപ്പെട്ടു. പ്രവൃത്തി നടന്ന വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം നടത്തണമെങ്കിൽ കേന്ദ്രം നൽകാനുള്ള തുക നൽകണം. കേന്ദ്രത്തിന്റെ അവഗണനക്കെതിരെ കേരള യൂത്ത് ഫ്രണ്ട്( എം) തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

 കേരള കോൺഗ്രസ് (എം) കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് സുബിൻ തയ്യിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ജോയ് മളാങ്കുഴിയിൽ, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി മെമ്പർ ജോസഫ് ജോൺ, യൂത്ത് ഫ്രണ്ട് (എം) ജില്ലാ വൈസ് പ്രസിഡണ്ട് സോളമൻ സെബാസ്റ്റ്യൻ, യൂത്ത് ഫ്രണ്ട് (എം ) കൂടരഞ്ഞി, നെല്ലിപ്പൊയിൽ, മണ്ഡലം പ്രസിഡന്റുമാരായ ബർണാഡ് കീരമ്പനാൽ, സിജോ ജോസഫ്, യൂത്ത് ഫ്രണ്ട് (എം )ജില്ലാ കമ്മിറ്റി മെമ്പർ റോജൻ, യൂത്ത് ഫ്രണ്ട് എം തിരുവമ്പാടി നിയോജകമണ്ഡലം ട്രഷറർ അമൽ മൈക്കിൾ യൂത്ത് ഫ്രണ്ട് (എം ) തിരുവമ്പാടി നിയോജക മണ്ഡലം സെക്രട്ടറി ഗ്ലാഡ്‌വിൻ സ്റ്റാൻലി, യൂത്ത് ഫ്രണ്ട് (എം ) നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ അബിൻ വാഴപ്പറമ്പിൽ, കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലം സെക്രട്ടറി ദിനീഷ് കൊച്ചു പറമ്പിൽ, എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only