Jan 18, 2024

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.


മുക്കം: ത്രിതല പഞ്ചായത്ത് ഭരണസംവിധാനങ്ങളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് ഈ മാസം 24ന് മുസ്ലിം ലീഗ് ജനപ്രതിനിധികൾ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം ഗ്രാമപഞ്ചായത്ത് ആസ്ഥാനങ്ങളിൽ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ പ്രതിഷേധസമരം കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് യൂനുസ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗം സുനിത രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് ജംഷീദ് ഒളങ്കര മുഖ്യ പ്രഭാഷണം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ആമിന അടത്തിൽ,
മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി,യൂത്ത് ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം നിസാം കാരശ്ശേരി,വനിതാ ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അമീന ബാനു,പഞ്ചായത്ത് പ്രസിഡൻറ് സൈനബ സുബൈർ,മുംതാസ് ബാപ്പു, കെ.പി.അബ്ദുള്ള,വി.പി. കരീം,മുൻ ജനപ്രതിനിധികളായ കെ കോയ ,നടുക്കണ്ടി അബൂബക്കർ , പിപി ശിഹാബുദ്ദീൻ,സുഹറ കരുവോട്ട് ,ഗ്രാമപഞ്ചായത്ത് അംഗം ഷാഹിന ടീച്ചർ,മണ്ണിൽ മുഹമ്മദ്,കെ എം സുബൈർ,മുജീബ് കറുത്തേടത്ത്,സുഹറ കുമാരനല്ലൂർ,സെറീന മുജീബ്,സഫിയ,സുഹറതുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only