കട്ടാങ്ങൽ: ചാത്തമംഗലം വെള്ളലശ്ശേരി ചൂലൂർ റോഡിൽ വയലോരം ബസ് സ്‌റ്റോപ്പിന് സമീപം വച്ച് 4 ഗ്രാം എംഎഡിഎംഎയുമായി യുവാവിനെ പിടികൂടി. മാന്നേത്ത് ചാലിൽ അബ്ളുള്ളയുടെ മകൻ ഷഹിൻ ഷറഫ് എ പി (28)യെയാണ് കുന്ദമംഗലം എസ് ഐ അഭിലാഷ് ടി, എസ് സി പി ഒ അജിഷ്, സിപി ഒ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
പ്ലാസ്‌റ്റിക് കവറിലായി സൂക്ഷിച്ച് വെച്ച നിലയിലായിരുന്നു എംഡിഎംഎ. രാത്രി പെട്രോളിംങ് ഡ്യൂട്ടി ചെയ്തു വരുമ്പോഴാണ് വഴിയരികിൽനിന്ന് യുവാവിനെ സംശയപരമായി പിടികൂടിയത്. ഷഹിൻ ഷറഫ് ഗൾഫിൽ നിന്ന് വന്നതിന് ശേഷം നാട്ടിൽ എംഡിഎംഎ വിൽകുകയാണ് ചെയ്തുവരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുന്ദമംഗലം എസ് എച്ച് ഒ (സി ഐ) ശ്രീകുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.
Post a Comment