Feb 13, 2024

2k24 സയൻസ് എക്സ്പോയിൽ പങ്കെടുത്തു


കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്സ് ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ മഞ്ഞുവയൽ വിമല യുപി സ്കൂൾ ലൂമിയർ 2K24 സയൻസ് എക്സ്പോയിൽ പങ്കെടുത്തു.


നിർമ്മിത ബുദ്ധിയുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾ, മേഖലകൾ, സാധ്യതകൾ, ആവശ്യകത സാങ്കേതികവിദ്യയുടെ മികവ്, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഭാഷ, ഫോറെൻസിക് ലാബ് എന്നിവ അടുത്തറിയാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.

സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ, 32 ഓളം വിദ്യാർത്ഥികൾ പ്രസ്തുത പ്രോഗ്രാമിൽ പങ്കെടുത്തു.

സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകർ,ജിൻസ് ജോസ്, ഗ്ലാഡിസ് പോൾ, അദ്ധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only