കോടഞ്ചേരി സെന്റ് മേരീസ് പരിഷ്ഹാളിൽ ചേർന്ന നേതൃയോഗത്തിൽ കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ് Dr, ചാക്കോ കാളാംപറമ്പിൽ ആദ്യ മെമ്പർഷിപ്പ് കോടഞ്ചേരി മേഖലാ ഡയരക്ടർ ഫാദർ കുര്യാക്കോസ് ഐക്കുളമ്പിലിന് നൽകിക്കൊണ്ട് മെമ്പർഷിപ്പ് വിതരണത്തിന് തുടക്കം കുറിച്ചു.
മാനന്തവാടിയിൽ കാട്ടാന വീട്ടിലേക്ക് പാഞ്ഞു കയറി കൊലപ്പെടുത്തിയ കർഷകന് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക പിതാവിനെ നഷ്ടപ്പെട്ട വിദ്യാർത്ഥികളായ മക്കളുടെ കുടുംബത്തിന് അപര്യാപ്തമാണെന്നും, നഷ്ടപരിഹാരത്തുക ഉയർത്തി,കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും, അമ്പതിനായിരം പേർക്ക് വരും ദിവസങ്ങളിൽ കത്തോലിക്ക കോൺഗ്രസിന്റെ മെമ്പർഷിപ്പ് താമരശ്ശേരി രൂപതയിൽ നൽകുമെന്നും,എ കെ സി സി രൂപതാ ഡയറക്ടർ ഫാദർ സെബിൻ തൂമുള്ളിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അഭിപ്രായപ്പെട്ടു.
എകെസിസി കോടഞ്ചേരി മേഖല പ്രസിഡണ്ട് ജോസഫ് ആലവേലിയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
മേഖല കോർഡിനേറ്റർ സജി കരോട്ട് ,യൂണിറ്റ് പ്രസിഡണ്ട് ഷാജു കാരുമഠം, യൂണിറ്റ് സെക്രട്ടറി ഷില്ലി സെബാസ്റ്റ്യൻ,സെക്രട്ടറി റെജി ചിറയിൽ, യൂത്ത് വിംഗ് കോടഞ്ചേരി മേഖലാ കോഡിനേറ്റർ ലൈജു അരീപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
എന്ന്
ലൈജു അരീപ്പറമ്പിൽ, യൂത്ത് വിങ് മേഖലാ പ്രസിഡണ്ട്
കത്തോലിക്കാ കോൺഗ്രസ് ഫോൺ :9544141818
Post a Comment