കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എഫ് എൻ എച്ച് ഡബ്ലിയുടെ ഭാഗമായി സി.ഡി.എസ് തലഭക്ഷ്യ മേള രുചിക്കൂട്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ നിഷാ റെജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, സിഡിഎസ് വൈസ് ചെയർപേഴ്സൺ സ്വപ്ന ജോസ്റ്റിൻ, കമ്മ്യൂണിറ്റി കൗൺസിലർ ധന്യ പി സുരേഷ് എന്നിവർ പ്രസംഗിച്ചു.
വാർഡ് മെമ്പർമാരായ ജമീല അസീസ്, ബിന്ദു ജോർജ്, ഏലിയാമ്മ കണ്ടത്തിൽ, റോസമ്മ കയത്തുങ്കൽ, സിസിലി കോട്ടുപ്പള്ളി, റീന സാബു, ചിന്നമ്മ വായിക്കാട്ട് എന്നിവർ പങ്കെടുത്തു..
Post a Comment