മുക്കം: മണാശ്ശേരി എം എ എം ഒ കോളേജ് പലിയേറ്റീവ് കെയർ യൂണിറ്റും ഗ്രെയ്സ് മുക്കവും സംയുക്തമായി കിടപ്പു രോഗികളുടെ സംഗമം - ' ഒപ്പം 3.0' നടത്തി. ദീർഘകാല രോഗങ്ങളാൽ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്ക് ആശ്വാസവും ആനന്ദവുമേകാനുള്ളതായിരുന്നു പരിപാടി. ഫ്ലവേയ്സ് ചാനൽ കോമഡി ഫെയിം അബ്ദുസമദ് കൊട്ടപ്പുറം മുഖ്യാതിഥിയായി. എം എ എം ഒ കോളേജ് കൊമേഴ്സ് വിഭാഗം അസിസ്റ്റൻ്റ് പ്രഫസർ ഇർഷാദ് വി ഉദ്ഘാടനം ചെയ്തു .പി കെ ശരീഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു .ഗ്രെയ്സ് ചെയർമാൻ ഒ ശരീഫുദ്ദീൻ, സലീം വലിയപറമ്പ്, കൊമേഴ്സ് വിഭാഗം മേധാവി റാഷിദ് എം പി, ഓഫീസ് സൂപ്രണ്ട് ബഷീർ തട്ടാഞ്ചേരി, പി എം ഷാൻ തെച്യാട് തുടങ്ങിയവർ സംസാരിച്ചു. സ്റ്റുഡൻ്റ്സ് കോർഡിനേറ്റർ അൻഷാദ്, റസ് മൽ, ഹാദി സാഹിർ, സഫ, റൈഫ തുടങ്ങിയവർ നേതൃത്വം നൽകി .കോഴിക്കോട് ഐശ മൾട്ടി സ്പഷ്യാലിറ്റി എംഡി സരീജ് രോഗികൾക്ക് ഉപഹാരം നൽകി. നൃത്തങ്ങൾ, വട്ടപ്പാട്ട്, ഒപ്പന, മോണോആക്റ്റ്, കരോക്കെ, തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.
Post a Comment