കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ വലിയപറമ്പ് തോണ്ടയിൽ റോഡിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 800 ൽ പരം ജലാറ്റിങ് സ്റ്റിക്ക് നെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി കാരശ്ശേരി ഏരിയ കമ്മിറ്റി ആവശ്യപ്പെടുന്നു.. ഈ പ്രദേശത്തിനടുത്താണ് മുൻപ് മാരകയുധങ്ങൾ കണ്ടെത്തപ്പെട്ടതും നിരോധിത തീവ്രവാദ സംഘടനയുടെ പരിശീലന ക്യാമ്പ് നടന്നതും,ഇതുമായി കൂട്ടി വായിക്കുമ്പോൾ ജനങ്ങളിൽ വളരെയധികം ഭീതി ഉളവാക്കപ്പെടുന്നുണ്ട്.. ഇതുമായി ബന്ധപ്പെട്ട അടിയന്തിര യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി അഖിൽ പി എസ്സ്, മണ്ഡലം സെക്രട്ടറി രാജൻ കൗസ്തുഭം, ഏരിയ പ്രസിഡന്റ് ഷിംജി വാരിയംകണ്ടി, രമേശ്, ദേവൻ, എന്നിവർ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു
Post a Comment