കാർഷിക സെമിനാർ നാളെ
22/2/2024 'രാവിലെ 9 30 മുതൽ
"കർഷക ഉൽപാദക കമ്പനി നമ്മുടെ നാട്ടിലും യാഥാർത്ഥ്യമായി വരികയാണ്.
കേരള കൃഷി വകുപ്പും സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യവും സംയുകതമായി പിന്തുണക്കുന്ന കർഷക ഉൽപാദക കമ്പനി കൂടരഞ്ഞി തിരുവമ്പാടി പഞ്ചായത്തുകളിലെ കർഷകരുടെ നേതൃത്വത്തിൽ കോഴിക്കോട് ഫ്രൂട്സ് ആൻ്റ് സ്പൈസസ് ഫാർമേഴ്സ് പ്രൊഡ്യുസർ കമ്പനിയായി രൂപം കൊണ്ടിരിക്കുന്നു. ആയതിൻ്റെ ഉത്ഘാടനം നാളെ 22/02/2024 വ്യാഴം 11 മണിക്ക് കൂടരഞ്ഞി കമ്യൂണിറ്റി ഹാളിൽ ബഹു:തിരുവമ്പാടി എം.എൽ എ നിർവ്വഹിക്കുന്നു
. പ്രസ്തുത ചടങ്ങിനോടനുബന്ധിച്ച് " *കർഷക ഉൽപാദക കമ്പനികളുടെ ഭാവിയും സാധ്യതകകളും* " എന്ന വിഷയത്തിൽ കേരളത്തിലെ ഏറ്റവും പ്രമുഖനായ ശ്രീ സ്റ്റാൻലി സാറിൻ്റെ നേതൃത്വത്തിൽ 9.30 ന് നടക്കുന്ന സെമിനാറിലേക്കും നിങ്ങളെ ക്ഷണിക്കുന്നു. വൈകുന്നേരം വരെയുള്ള സെമിനാറിൽ മുഴുവൻ സമയവും പങ്കെടുത്ത് കർഷകർക്ക് ബിസിനസ് സാധ്യതകൾ ഉപയോഗിച്ച വരുമാനം വർദ്ധിപ്പിക്കുന്ന വിഷയങ്ങളിൽ അറിവു നേടാനുള്ള അവസരം പ്രയോജന പ്പെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
പ്രസിഡൻ്റ്
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്
Post a Comment