Feb 25, 2024

വനം മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കുക കർഷക കോൺഗ്രസ്



കൊടിയത്തൂർ
വില്ലേജ് ഓഫീസിന് മുമ്പിൽ കർഷക കോൺഗ്രസ് ധർണാ സമരം നടത്തി

കൊടിയത്തൂർ:
വന്യജീവി
 ആക്രമണത്തിൽ  നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച കേരള സർക്കാരിൻ്റെ  നടപടികൾക്കെതിരെയും മനുഷ്യ ജീവനും കൃഷിക്കും സംരക്ഷണം നല്കാതെ വന്യജീവികളെ സംരക്ഷിക്കുന്ന വനം  വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ്  കൊടിയത്തൂർ മണ്ഡലം കർഷക കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ  ധർണാ സമരം നടത്തി കാർഷികവിളകളുടെ വിലയിടിവും കാട്ടുപന്നി, കാട്ടാനയടക്കമുള്ള
വന്യജീവികളുടെ ഉപദ്രവം മൂലം കർഷകർ ആത്മഹത്യയുടെ വക്കിലാണന്നും അടിയന്തരമായി ഇതിനൊരു പരിഹാരം കാണണമെന്നും സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡി സി സി ജന:സെക്രട്ടറി സി ജെ ആൻ്റിണിസംസാരിച്ചു, ചടങ്ങിൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിനോദ് ചെങ്ങളം തകിടയിൽ അധ്യക്ഷത വഹിച്ചു.
 സംസ്ഥന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, നിയോജകമണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, യു ഡി എഫ് കൺവീനർ യുപി മുഹമ്മദ് , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മാധവൻകുളങ്ങര, വാർഡ് മെമ്പർമാരായ ബാബു പൊൻകുന്നത്ത്, ശ്രീമതി മറിയംകുട്ടി ഹസൻ,
 ശിവദാസൻമാഷ്, കർഷക കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബിജു ആനിതോട്ടത്തിൽ, ജിജി തൈപറമ്പിൽ, ആൻ്റണി വട്ടോളിയിൽ, റോജൻ കള്ളിക്കാട്ടിൽ, ബാബു  പരവരയിൽ, സൂരജ് പി കെ , എം എ കബീർ, നജീബ്, മുനീർ തോട്ടക്കുത്ത് സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only