Feb 14, 2024

നിറയെ വിസ്മയങ്ങൾ ഒരുക്കി വിമല യു.പി മഞ്ഞുവയൽ ;എജ്യൂക്കേഷൻ എക്സ് പോ ഉദ്ഘാടനം ചെയ്തു


കോടഞ്ചേരി : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ ഒരുക്കിയ എജ്യൂക്കേഷൻ എക്സ് പോയുടെ ഉദ്ഘാടനം കോർപ്പറേറ്റ് മാനേജർ ഫാ ജോസഫ് പാലക്കാട്ട് നിർവ്വഹിച്ചു. വിപുലമായ രീതിയിൽ എക്സ്പോ സംഘടിപ്പിച്ച സ്കൂൾ അധികൃതരെ അദ്ദേഹം അഭിനന്ദിച്ചു.


ചടങ്ങിൽ സ്കൂൾ മാനേജർ ഫാ ജോർജ്ജ് കറുകമാലിൽ,കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബോസ് ജേക്കബ് , വാർഡ് മെമ്പർ റോസമ്മ കയത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.രാത്രി 8 മണി വരെ തുടർന്ന പ്രദർശനം ആയിരക്കണക്കിനാളുകൾ സന്ദർശിച്ചു.

ജനപങ്കാളിത്തം കൊണ്ടും വിവിധ പ്രദർശനങ്ങൾ കൊണ്ടും ശ്രദ്ധേയമായ എക്സ് പോ ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രദർശനം.സമ്മാനകൂപ്പൺ നറുക്കെടുപ്പും ഇതോടൊപ്പം നടക്കും.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only