Mar 9, 2024

പുസ്തക ചർച്ച സംഘടിപ്പിച്ചു.


മുക്കം ബഹുസ്വരം സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രശ്മി പ്രേമലതയുടെ *മായ്ച്ചെഴുത്തുകൾ* എന്ന കവിതാ സമാഹാരത്തെ കുറിച്ച് പുസ്തക ചർച്ച സംഘടിപ്പിച്ചു.

മുക്കം മുളങ്കാട്ടിലെ എസ്.കെ.സ്മൃതി കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ സലാം കാരമൂല അധ്യക്ഷത വഹിച്ചു. ടി.പി.അബുൽ അസീസ് പുസ്തക പരിചയം നടത്തി. 
വിജീഷ് പരവരി , ഉമശ്രീ കിഴക്കുമ്പാട്ട് , എ.വി.സുധാകരൻ , എം.ടി.അഷ്റഫ് , മുക്കം വിജയൻ , എ.എം.ജമീല , സ്മിന ടീച്ചർ , ഷുക്കൂർ മാസ്റ്റർ , രശ്മി പ്രേമലത തുടങ്ങിയവർ സംസാരിച്ചു. 

എൻ. അബുൽ സത്താർ സ്വാഗതവും എൻ. അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only