Mar 9, 2024

ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് സ്ത്രീ ശക്തികരണ സെമിനാർ നടത്തി


ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീശക്തികരണ സെമിനാർ സംഘടിപ്പിച്ചു യൂണിറ്റ് ഡയറക്ടർ ഫാദർ സിജോ പന്തപ്പിള്ളിൽ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ സൂസൻ വർഗീസ് ഉദ്ഘാടനം ചെയ്തു മേഖല ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി മേഖലാ പ്രോഗ്രാം ഓഫീസർ ലിസി റെജി വനിതാദിന സന്ദേശം നൽകി മൃഗപരിപാലനത്തിലൂടെ കുടുംബത്തെ സംരക്ഷിക്കുന്ന ഏറ്റവും പ്രായം കൂടിയ അമ്മയായ മേരി ജോസഫിനെ മേഖല ഡയറക്ടർ പൊന്നാട അണിയിച്ച് ആദരിച്ചു പങ്കെടുത്ത എല്ലാ അമ്മമാരെയും ഷീ ൽഡ് നൽകി ആദരിച്ചു വേളംകോട് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക സോഫി ജേക്കബ് സ്ത്രീയും സമൂഹവും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു വാർഡ് മെമ്പർ ഏലിയാമ്മ സെബാസ്റ്റ്യൻ യൂണിറ്റ് പ്രസിഡണ്ട് പി സി ചാക്കോ തങ്കച്ചൻ വ ണ്ടമാക്കൽ സെക്രട്ടറി റോഷിനി ജോളി വത്സമ്മ വട്ടപ്പാറ എന്നിവർ ആശംസ അർപ്പിച്ചു യൂണിറ്റ് കോഡിനേറ്റർമാരായ ഗ്രേസി കുട്ടി വർഗീസ്  സ്വാഗതവും ബീന ജോസ് നന്ദിയും അർപ്പിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only