Mar 21, 2024

ശ്രേയസ് തുഷാരഗിരി സംഘടിപ്പിച്ചഅന്താരാഷ്ട്ര വന ദിനാചരണം "വനത്തെ അറിയാൻ വനത്തിലൂടെ ഒരു യാത്ര "


കോടഞ്ചേരി :

അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് ശ്രേയസ് കോഴിക്കോട് മേഖല തുഷാരഗിരി യൂണിറ്റിൽ സംഘടിപ്പിച്ച വന ദിനാചരണവും ബോധവൽക്കരണ സെമിനാറും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു
മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം അധ്യക്ഷം വഹിച്ചു മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി സ്വാഗതം ആശംസിച്ചു വാർഡ് മെമ്പർ സിസിലി കോട്ടുപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് ജോയി പൂവൻ പറമ്പിൽ ഫെസിലിറ്റേഷൻ സെന്റർ മാനേജർ ഷെ ല്ലി തോമസ് വി എസ് എസ് പ്രസിഡന്റ് ജേക്കബ് കോട്ടുപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു വിഎസ് എസ് സെക്രട്ടറി പി ബഷീർ വനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ്സെടുത്തു സി ഒ ഷിൻസി വനദിന പ്രതിജ്ഞ ചൊല്ലി സി ഓ മേരി ജോർജ് നന്ദി അർപ്പിച്ചു തുടർന്ന് "വനത്തെ അറിയാൻ വനത്തിലൂടൊരു യാത്ര " തുഷാരഗിരി യൂണിറ്റ് കമ്മിറ്റി അംഗങ്ങളും വിഎസ് എസ് ഉദ്യോഗസ്ഥരും നേതൃത്വം വഹിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only