കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ വിപുലമായ പരിപാടികളോടെ പഠനോത്സവം സംഘടിപ്പിച്ചു. ബലൂൺ റോക്കറ്റുകൾ പറത്തിക്കൊണ്ട് കൂടരഞ്ഞി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിഎസ് രവി അവറുകൾ പഠനോത്സവം ഉദ്ഘാടനം ചെയ്തു. ഈ വർഷം തങ്ങൾ നേടിയ അറിവുകളുടെയും മികവുകളുടെയും പ്രദർശനമായി പഠനോത്സവം മാറി.
കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറിയുടെ പ്രകാശനം പഞ്ചായത്ത് വികസന കാര്യ കമ്മറ്റി ചെയർമാനും വാർഡ് മെമ്പറുമായ ശ്രീ ജോസ് തോമസ് മാവറ അവറുകൾ നിർവഹിച്ചു ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സണ്ണി പെരികിലം തറപ്പേൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിനു ശേഷം കുട്ടികളുടെ വിവിധ അവതരണങ്ങൾ നടത്തപ്പെട്ടു. ഇംഗ്ലീഷ് മലയാളം സ്കിറ്റുകൾ, കഥ പറയൽ, കവിതാലാപനം കൊറിയോഗ്രാഫി, പുസ്തക പരിചയം, വായന, പരീക്ഷണങ്ങൾ, ദൃശ്യാവിഷ്കാരം, ഗണിതപ്പാട്ടുകൾ , ആംഗ്യ പാട്ടുകൾ തുടങ്ങിയവ പഠനോത്സവത്തിന്റെ ഭാഗമായി നടന്നു.
ഓരോ ക്ലാസുകാരും തങ്ങളുടെ ഈ വർഷത്തെ പഠനോൽപ്പന്നങ്ങൾ അവരവരുടെ ക്ലാസ്സിന്റെ മുൻപിൽ പ്രദർശിപ്പിച്ചു. SRG കൺവീനർ സിസ്റ്റർ മേഴ്സി മാത്യു പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment