കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രദേശവാസികളെ യാതൊരു വിവരവും അറിയിക്കാതെ 9-ാം വാർഡ് ആനയോട്ടിൽ വാർഡ് മെമ്പറുടെ ഒരു ഏക്കർ ഭൂമി അമിത വിലകൊടുത്ത് ഖരമാലിന്യ സംസ്കരണ കേന്ദ്രവും പൊതു ശ്മശാനവും സ്ഥാപിക്കുന്നതിന് വാങ്ങിയതിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി ഇതിൽ വമ്പിച്ച സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നും യോഗം കുറ്റപ്പെടുത്തി നിയമവിരുദ്ധ രജിസ്റ്റ്രേഷനും സാമ്പത്തിക ദുർവിനിയോഗവും സംബന്ധിച്ച് സർക്കാരിലേക്ക് പരാതി കൊടുക്കാനും നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു ജനവാസ കേന്ദ്രമായ ആനയോട് ഭാഗത്ത് ഖരമാലിന്യ സംസ്കരണ കേന്ദ്രവും പൊതു ശ്മശാനവും പ്രവർത്തിക്കാൻ അനുവദിക്കുകയില്ലെന്ന് തീരുമാനിക്കുകയും ചെയ്തു
യോഗത്തിൽ പൗരസമിതി ചെയർമാൻ T C സെബാസ്റ്റ്യൻ അദ്ധ്യക്ഷതവഹിച്ചു. പരിസ്ഥിതി -മനുഷ്യാവകാശ പ്രവർത്തകൻ AS ജോസ് സംഗമം ഉദ്ഘാടനം ചെയ്തു K V ജോസഫ് മാർട്ടിൻ പെരുമന അഡ്വ. ജിമ്മി ജോർജ് സിൽവി കരോട്ടുമല V V മാണി ജോൺ കുരിശുങ്കൽ എത്സമ്മ മാണി പോൾ ഉറുമ്പിൽ എന്നിവർ പ്രസംഗിച്ചു.
Post a Comment