Apr 8, 2024

സമ്പൂർണ സൂര്യഗ്രഹണം ഇന്ന്; നാളെ പുലര്‍ച്ചെ വരെ നീളും.

 
കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്.അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിൽ ദ്യശ്യമാകുന്ന ഗ്രഹണം ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ കാണാൻ കഴിയില്ല.


ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലർച്ചെ 2.22 വരെ നീണ്ടു നിൽക്കും. 4 മിനിറ്റ് 27 സെക്കന്റായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം. മിനിറ്റ് 27 സെക്കന്റായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം.

നാസയടക്കമുള്ള ഏജൻസികൾ ​ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും. ടോട്ടൽ സോളാർ എക്ലിപ്‌സ് NASA+-ലും നാസ ടിവിയിലും ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സംപ്രേക്ഷണം ചെയ്യും.

യു.എസ്. ബഹിരാകാശ ഏജൻസി അവരുടെ യൂട്യൂബ് ചാനലിലും നാസ ടെലിവിഷൻ്റെ മീഡിയ ചാനലിലും ഗ്രഹണത്തിൻ്റെ ദൂരദർശിനി ദൃശ്യങ്ങൾ നൽകും. സ്ട്രീമിംഗ് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ച് മൂന്ന് മണിക്കൂർ തുടർച്ചയായി നീളും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only