Apr 21, 2024

കുടുക്കിൽ ഉമ്മരം അക്രമം; പ്രതിയുടെ വീടു തകർത്തു എന്ന പരാതിയിൽ പോലീസ് കേസെടുത്തു.


താമരശ്ശേരി: കുടുക്കിൽ ഉമ്മരത്ത് വ്യാപാരിയെ വെട്ടി പരുക്കേൽപ്പിക്കുകയും വീടുകൾ തകർക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയായ ഫിറോസ് ഖാൻ്റെ വീട് തകർത്ത കേസിൽ ഫിറോസിൻ്റെ ഭാര്യ ഫാത്തിമ ഫെബിൻ്റെ പരാതിയിൽ പോലീശ്ശേരി പോലീസ് കേസെടുത്തു.

കുടുക്കിൽ ബാബു, മാജിദ്, കുക്കു, പൊടിമോൻ എന്നിവരെ കൂടാതെ കണ്ടാൽ അറിയുന്ന ഏതാനും പേർക്കുമെതിരെയാണ് കേസെടുത്തത്.

വെള്ളിയാഴ്ച രാത്രി എട്ടര മണിക്ക് കുടുക്കിൽ കരിങ്കമണ്ണയിലുള്ള ഫിറോസിൻ്റെ വീടിൻ്റെ അകത്തേക്ക് 1 മുതൽ 4 കൂടിയ പ്രതികളും മറ്റ് കണ്ടാലറിയാവുന്ന കുറേ പ്രതികളും ചേർന്ന് മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി അടിച്ചു തകർത്ത് സുമാർ രണ്ടു ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്ന പരാതിയിലാണ് കേസെടുത്തത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only