Apr 30, 2024

ആര്യാടൻ ഫിറോസിന്റെ ഖബറടക്കം ഇന്ന്.


കൂടരഞ്ഞി: ഇന്നലെ (തിങ്കൾ) ഉച്ചക്കുശേഷം ലക്കിടി ചെക്ക്പോസ്റ്റിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കൂടരഞ്ഞി കൂമ്പാറ സ്വദേശി ആര്യാടൻ ഫിറോസിന്റെ (41) ഖബറടക്കം ഇന്ന്.
വൈകുന്നേരം 4 മണിക്ക് കുമ്പാറ ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരത്തിനു ശേഷം മരഞ്ചാട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
മംഗലാപുരത്തുനിന്നും കൂമ്പാറയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്.
അപകടത്തിൽ മറ്റു രണ്ടു പേർക്ക് പരിക്കേറ്റു.
പരേതനായ ആര്യാടൻ ഹുസൈൻ- ആമിന ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഫിറോസ്.
സഹോദരങ്ങൾ : ഫൈസൽ,ജസീല
ഭാര്യ: ജംഷീറ എടവണ്ണ
മക്കൾ:ഫർസീന ജഹാൻ, ഫാരിക്ക്, ഫൻയ ഫാത്വിമ, ഫൈഹ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only