May 22, 2024

വിശ്വകർമ്മ ബ്ലാക്ക് സ്മിത്ത് ഫെഡറേഷൻ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു.


കുന്ദമംഗലം :വിശ്വകർമ്മ ബ്ലാക്ക് സ്മിത്ത് ഫെഡറേഷൻ്റെ(വി.ബി.

എഫ്.)കീഴിൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചു.സമുദായ അംഗങ്ങൾക്ക് സാമ്പത്തിക സ
ഹായം, സ്വയം തൊഴിൽ സംരം
ഭങ്ങൾ ആരംഭിക്കൽ, പരമ്പ
രാഗത തൊഴിൽ സംരക്ഷണം, വിദ്യാഭ്യാസ പ്രോത്സാഹനം സഹായ പദ്ധതികൾ, തൊഴി
രംഗത്ത് ആധുനികവൽക്കരണം ,
ജീവകാരുണ്യ പ്രവർത്തനം
തുടങ്ങി വിവിധ ലക്ഷ്യങ്ങൾ നേടാനാണ് മുക്കം ആസ്ഥാന
മായുള്ള ട്രസ്റ്റ് പ്രവർത്തിക്കുക.

ട്രസ്റ്റിന്റെ ഉദ്ഘാടനം ജീവകാരുണ്യ പ്രവർത്തകൻ അഡ്വ: ഷമീർ കുന്ദമംഗലം നിർവഹിച്ചു.കുന്ദമം
ഗലം ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ബാബു ചെമ്പറ്റ അധ്യക്ഷനായി.എ.പി.മുരളീധരൻ മുക്കം. എ.സി.നിസാർ ബാബു,
ബാലൻ കണ്ണൂർ ,ട്രസ്റ്റ് സെക്രട്ടറി ദിബേഷ് കൂടത്തായി,വി.ബി.എഫ്. ജില്ലാ സെക്രട്ടറി റിജേഷ് എന്നിവർ സംസാരിച്ചു.എസ്.എസ്.എൽ.സി., പ്ലസ് ടു ഉന്നത വിജയികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.തൊഴിൽ ഉപകരണ
ങ്ങൾ രോഗി സഹായ ഉപകരണ
ങ്ങൾ എന്നിവ വിതരണംചെയ്തു.
 എം.ടി.ഫരീദ വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് എടു
ത്തു.വ്യവസായ സംരംഭങ്ങളെ കുറിച്ച് വിബിൻദാസും ക്ലാസെ
ടുത്തു.ഗാനമേളയും അരങ്ങേറി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only