May 23, 2024

റബ്ബർ വിലസ്ഥിരത ഫണ്ട് 250 രൂപയാക്കി കർഷകരുടെ അക്കൗണ്ടിൽ എത്തിക്കണം: കോൺഗ്രസ്


കോടഞ്ചേരി : റബ്ബർ വില സ്ഥിരത ഫണ്ട് 250 രൂപയാക്കി അടിയന്തരമായി കർഷകരുടെ അക്കൗണ്ടിൽ എത്തിക്കണമെന്നും.വില തകർച്ചയും കാർഷിക വിളകളുടെ രോഗവും വന്യമൃഗ ശല്യവും മൂലം കാർഷിക പ്രതിസന്ധി നേരിടുന്ന കർഷകരുടെ വായ്പകൾക്ക് അടിയന്തരമായി മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും തെയ്യപ്പാറ വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.


തെയ്യപ്പാറ വാർഡ് കോൺഗ്രസ് കൺവെൻഷൻ കെപിസിസി നിർവാഹ സമിതി അംഗം കെഎൽ പൗലോസ് ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡണ്ട് പോൾ ടി ഐസക് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേ മുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ഗ്രാമ പഞ്ചായത്ത് മെമ്പർ ആഗസ്തി വെട്ടിക്കാമലയിൽ, സജിനി രാമൻകുട്ടി, ടോമി കുന്നേൽ, രഞ്ജിഷ് പാറേക്കാട്ടിൽ, രവി തെയ്യപ്പാറ, അബ്രഹാം താണോലു മാലി എന്നിവർ പ്രസംഗിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only