തിരുവമ്പാടി FHC യുമായി ചേർന്ന് റോട്ടറി മിസ്റ്റിമെഡോസ് തിരുവമ്പാടി നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കിടപ്പുരോഗികളായി ഭവനങ്ങളിൽ കഴിയുന്നവരെ അവരുടെ ഭവനങ്ങളിൽ ചെന്ന് കണ്ട് ആവശ്യമായ പരിചരണങ്ങൾ നൽകുന്ന വളരെ മാതൃകാപരമായ പ്രവൃത്തിയാണ് തിരുവമ്പാടി FHC പാലിയേറ്റീവ് വിഭാഗം നടത്തിവരുന്നത്. ഈ പ്രവൃത്തികളുടെ ഭാഗമായി മാറിയിരിക്കുകയാണ് റോട്ടറി മിസ്റ്റിമെഡോസ്.
ഇന്നത്തെ ഭവന സന്ദർശനത്തിൽ റോട്ടറി മിസ്റ്റിമെഡോസിനെ പ്രതിനിധീകരിച്ച് ഡോക്ടർ ബെസ്റ്റി ജോസ് ഭാഗഭാക്കാവുകയും രോഗികളെ പരിശോധിക്കുകയും ചെയ്തു. തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. എ. അബ്ദുറഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലം, നഴ്സ് ലിസി പി.എ., ആശാ വർക്കർമാരായ റംല, സാവിത്രി എന്നിവർ ഇന്നത്തെ സന്ദർശന സംഘത്തിന്റെ ഭാഗമായി.
Post a Comment