കൂടരഞ്ഞി: മലയോര ഹൈവേയിയിലെ കൂമ്പാറ കക്കാടംപൊയിൽ റോഡിൽ പീടികപ്പാറ ഒന്നാം വളവിന് സമീപം (കോട്ടയം വളവ്) ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു .കക്കാടംപൊയിൽ നിന്നും ഇറക്കം ഇറങ്ങിവരുന്ന ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. കൊടുവള്ളി വട്ടോളി സ്വദേശികളാണ് എന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യാത്രക്കാർക്ക് കാര്യമായി പരിക്ക് ഒന്നും തന്നെയില്ലയന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് മരത്തിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.അഞ്ച് പേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്.
Post a Comment