May 26, 2024

ഓയിസ്ക ഇൻ്റർനാഷണൽ പരിസര ശുചീകരണം നടത്തി


കൂടരഞ്ഞി :

മാലിന്യമുക്ത കൂടരഞ്ഞിയുടെ ഭാഗമായി അക്ഷരങ്ങളിലൂടെ അറിവും വെളിച്ചവും പകരുന്ന വിദ്യാലയ പരിസരം ശുചീകരിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ഓയിസ്ക ഇൻ്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ സന്നദ്ധ പ്രവർത്തകർ കൂടരഞ്ഞി പോസ്റ്റ്‌ ഓഫീസ് മുതൽ കുടുംബരോഗ്യ കേന്ദ്രം വരെയുള്ള പ്രദേശത്തെ കാടുവെട്ടിത്തെളിച്ച് പരിസര ശുചീകരണം നടത്തി നാടിന് മാതൃകയായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ   ഓയിസ്ക പ്രസിഡന്റ് അജു പ്ലാകാട്ട്, സെക്രട്ടറി ബിജു നിറം, ട്രഷറർ ബിജു മറ്റം, ഐ പി പി. ഷാജി കടമ്പനാട്ട്, ജയിമോൻ മതളിക്കുന്നേൽ,സുബി സെബാസ്റ്റ്യൻ ഇടമല, ജോസ് മുക്കിലികാട്ട്, ജോസ് മണിമലത്തറപ്പിൽ, ജോയ് ആലുംകൽ, സജി നീറമ്പുഴ, ബാബു ഐക്ക രാശേരി, ജോയ്‌സ് പെണ്ണപ്പറമ്പിൽ, ജിജി പുതിയേടത്, ജിജി മച്ചുഴി, സജി പെണ്ണപ്പറമ്പിൽ, ജോസ് കുഴുമ്പിൽ, അനൂപ് മണിമല, ജോബി പുതിയേടത്, ജോഷി ആലുങ്കൽ, ബേബി പുറവകാട്ട്, ഇമിൽ മാത്യു,ജിമ്മി ഇരിവേലികുന്നേൽ, ജോസ് മറ്റം, ജെയ്സൺ മങ്കര, എന്നിവർ സംസാരിച്ചു.മാലിന്യ മുക്ത കൂടരഞ്ഞി എന്ന സ്വപ്നം സാക്ഷാൽകാത്കരിക്കാൻ തോളോട് തോൾ ചേർന്ന് നാൾ ഇതുവരെ പിന്തുണയും സഹായവും നൽകുന്ന കൂടരഞ്ഞിയിലെ ഒരുപറ്റം പരിസ്ഥിതി സ്നേഹികളുടെ കൂട്ടായ്മയായ ഓയിസ്ക ഇന്റർ നാഷണൽ കൂടരഞ്ഞി ചാപ്റ്റർ ന്റെ കർമ്മ നിരതരായ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only