May 26, 2024

താമരശ്ശേരിയില്‍ വാഴക്കാട് സ്വദേശിയായ യുവാവിന് വെട്ടേറ്റു: പ്രതി പോലീസ് പിടിയിൽ.


താമരശ്ശേരിയില്‍ യുവാവിന് വെട്ടേറ്റു. സംസ്ഥാന പാതയില്‍ ചുടലമുക്കിന് സമീപം വെട്ടേറ്റ മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ താഴെ പറമ്പ് ഹാരിസിനെ (45) ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പ്രതി താമരശ്ശേരിക്ക് സമീപം വാടകക്ക് താമസിക്കുന്ന മലപ്പുറം മൊറയൂർ വാളമ്പ്രം സ്വദേശി മുനീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ: ബന്ധുവായ ഭർതൃമതിയായ യുവതിയെ മൂന്നു ദിവസം മുമ്ബ് മുനീർ ബംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. പ്രതി മയക്കുമരുന്ന് വ്യാപാരിയാണെന്നും തിരിച്ചുവരുമ്ബോള്‍ മയക്കുമരുന്ന് കൈവശമുണ്ടാവുമെന്നും അറിയാവുന്ന ബന്ധുക്കള്‍ അരീക്കോട് പൊലീസില്‍ വിവരം നല്‍കിയിരുന്നു. യുവതിയെ കൊണ്ടുപോയത് സംബന്ധിച്ചും പരാതി നല്‍കിയിരുന്നു.

ഇയാളെ കണ്ടെത്താനായി ഒരു ജീപ്പില്‍ യുവതിയുടെ ബന്ധുവായ അബ്ദുല്‍ ഗഫൂറും ഹാരിസും വെള്ളിയാഴ്ച അടിവാരം, ഈങ്ങാപ്പുഴ, താമരശ്ശേരി ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച പുലർച്ച തിരികെ നാട്ടിലേക്ക് പോകുമ്ബോള്‍ ചുടലമുക്കിന് സമീപം പ്രതി സ്കൂട്ടറില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടു. ഇതോടെ ജീപ്പില്‍നിന്ന് പുറത്തിറങ്ങിയ ഹാരിസിനെ കണ്ടപ്പോള്‍ തന്നെ പിടികൂടാൻ എത്തിയതാണെന്ന് മനസ്സിലാക്കിയ മുനീർ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച്‌ വെട്ടുകയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only