May 5, 2024

ഊട്ടി-കൊടൈക്കനാല്‍ യാത്രക്കുള്ള ഇ-പാസിൻ്റെ ക്രമീകരണങ്ങൾ പൂർത്തിയായി.


നീലഗിരി : ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാന്‍ വിനോദസഞ്ചാരികള്‍ക്കുള്ള ഇ-പാസിന് ക്രമീകരണമായി.

 serviceonline. gov.in/tamilnadu, അല്ലെങ്കില്‍ tnega.tn.gov.in എന്നീ വെബ്‌സൈറ്റുകള്‍വഴി ഇ-പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദര്‍ശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്‌സൈറ്റില്‍ നല്‍കേണ്ടത്.
മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴുമുതല്‍ ജൂണ്‍ 30 വരെയാണ് ഇ-പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളില്‍ പുറത്തുനിന്ന് വരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങള്‍ക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ.റ്റൊൻ്റി ഫോർ
മേയ് പത്തുമുതല്‍ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുന്‍നിര്‍ത്തിയാണ് നടപടി.ഊട്ടിയിലേക്കും, കൊടൈക്കനാലിലേക്കും ഉള്ള റോഡുകളില്‍ ഉള്‍കൊള്ളാവുന്നതിലും അധികം വാഹനങ്ങള്‍ ആണ് സര്‍വീസ് നടത്തുന്നത് എന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിദിനം 20000 ത്തില്‍ അധികം വാഹനങ്ങള്‍ ആണ് നീലഗിരിയിലേക്ക് പ്രവേശിക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only