May 27, 2024

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു


 
കൂടരഞ്ഞി : കൂടരഞ്ഞി സ്വയം സഹായ സംഘത്തിൽ എസ്എസ്എൽസി, പ്ലസ് ടു, യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ സംഘം മെമ്പർമാരുടെ മക്കളെ മൊമെന്റോ നൽകി ആദരിച്ചു.

 കൂടരഞ്ഞി സ്വയം സഹായ സംഘം ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് റോയി ആക്കേൽ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ജിനേഷ് തെക്കനാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് ഷാജി പ്ലാത്തോട്ടം, റോയ് ഇടശ്ശേരിയിൽ, സോജൻ ചേക്കാക്കുഴി, രാജൻ കുന്നത്ത്, ജിബി കളമ്പുകാട്ട്, വിനോദ് ഇ എം, സജി മുഖാലയിൽ, ജോയി കിഴക്കേക്കര, ഷാജി നെടും കൊമ്പിൽ, ജിൻസൺ പുതിയാപറമ്പിൽ, സജി ഇടശ്ശേരിയിൽ  സംസാരിച്ചു.
 സംഘം ട്രഷറർ ജോയി കിഴക്കേമുറി നന്ദി അറിയിച്ചു.

       

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only