Jun 10, 2024

കാരശ്ശേരി കക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മരണപ്പെട്ടു.


റിയാദ്: സഊദിയിൽ ഡ്രൈവിങ്ങിനിടെ ഹൃദയഘാതം ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് സ്വദേശി മരണപ്പെട്ടു.


കോഴിക്കോട് മുക്കം കാരശ്ശേരി പഞ്ചായത്തിലെ കക്കാട് സ്വദേശി മൂലയിൽ സാലിം(38) ആണ് മരണപെട്ടത്.

ഡയന ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. റിയാദിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

ഹനാക്കിയ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിയിലേക്ക് എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചിരുന്നു.

സാലിമിന്റെ മയ്യിത്ത് സൗദിയിൽ തന്നെ മറവ് ചെയ്യുമെന്നാണ് കിട്ടിയ വിവരം.
മയ്യിത്തുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടന്നുവരികയാണ്. സഹായത്തിനായി സാമൂഹ്യപ്രവർത്തകരും, സുഹൃത്തുക്കളും രംഗത്തുണ്ട്.

ഭാര്യ - നസീബ 

മക്കൾ - ലിഹ്‌ന , 
അമാസ്‌, ഹനാൻ ,
ഹൈഫ.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only