കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു, എൻ എം എം എസ്, യു എസ് എസ്, JEE പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചു അവാർഡിനാർഹരായ
അധ്യാപകരെയും കൂമ്പാറ പൗരാവലി ആദരിച്ചു. കൂമ്പാറ അങ്ങാടിയിൽ നടന്ന ചടങ്ങ് പി ടി എ പ്രസിഡന്റ് വിൽസൺ പുല്ലുവേലിലിന്റെ അധ്യക്ഷതയിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് മുഖ്യാതിഥി ആയിരുന്നു.കൂടരഞ്ഞി വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, ബ്ലോക്ക് മെമ്പർ ഹെലൻ ഫ്രാൻസിസ്, വാർഡ് മെമ്പർമാരായ ബിന്ദു ജയൻ,വി എ നസീർ, ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ എം പി, കെ.എം അബ്ദുറഹിമാൻ, ജോൺസൺ കുളത്തിങ്കൽ, മാത്യു പാലക്കാത്തടത്തിൽ, ബേബി തടത്തിൽ, ജെയിംസ് വേളാശ്ശേരി, മാത്യു പൂളിമൂട്ടിൽ, ജോസ് മാസ്റ്റർ കുഴുമ്പിൽ, ഷാജി കിഴക്കരക്കാട്ട്, ഇസ്മായിൽ എൻ കെ, സിദ്ധീഖ് എം പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ അബ്ദുൽ നാസിർ കെ സ്വാഗതവും അഹമ്മദ് കുട്ടി പി ടി നന്ദിയും പറഞ്ഞു.
Post a Comment