മലബാർ റിവർ ഫെസ്റ്റിവൽ'24 അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഓമശ്ശേരി പഞ്ചായത്തിലെ റൊയാഡ് ഫാം ഹൗസിൽ വച്ച് മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 13 ശനിയാഴ്ച നടക്കുന്ന മത്സരത്തിന്റെ സംഘാടന ഉത്തരവാദിത്വം OISCA International ഓമശ്ശേരി ചാപ്റ്റർ ഏറ്റെടുത്തതായും ഓമശ്ശേരി പഞ്ചായത്തിന്റെ ടൂറിസം വികസനത്തിൽ മലബാർ റിവർ ഫെസ്റ്റിവലും അതിനോടനുബന്ധമായി നടത്തപ്പെടുന്ന മഡ് ഫുട്ബോളും ഏറെ പ്രയോജനപ്രദമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ഗംഗാധരൻ അറിയിച്ചു.
തുടർന്ന് ഒയിസ്ക സെക്രട്ടറി റസാഖ് പുത്തൂരിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന പ്രാഥമിക കൂടിയാലോചനാ യോഗത്തിൽ റൊയാഡ് ഗ്രൂപ്പ് ചെയർമാൻ അഷ്റഫ് കാക്കാട്, ഓയിസ്ക ഭാരവാഹികളായ വി. കെ. രാജീവൻ മാസ്റ്റർ, ജയപ്രകാശ് കനവ് , മുഹമ്മദ് ബഷീർ ടി , റിവർ ഫെസ്റ്റിവൽ സംഘാടക സമിതി ഭാരവാഹികളായ പി.ടി.ഹാരിസ്, അജു എമ്മാനുവൽ എന്നിവർ സംബന്ധിച്ചു.
Post a Comment