Jun 9, 2024

ഉയരേ; ഉന്നതവിജയികളെ അനുമോദിച്ചു.


മുക്കം:

ലിന്റോ ജോസഫ് എം.എൽ.എയുടെ സവിശേഷ വിദ്യാഭ്യാസ പദ്ധതിയായ 'ഉയരേ' യുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെയും വിദ്യാലയങ്ങളെയും ആദരിച്ചു.
2023-24 വർഷത്തെ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 1400 കുട്ടികളെയും 100% വിജയം നേടിയ 21 സ്‌കൂളുകളെയുമാണ് ആദരിച്ചത്.
മുക്കം മുസ്ലിം ഓർഫനേജ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു അധ്യക്ഷനായി.മുക്കം എ.ഇ.ഒ ദീപ്തി.ടി,മുക്കം നഗരസഭ ഡെ.ചെയർപേഴ്‌സൺ കെ.പി.ചാന്ദ്‌നി,വാർഡ് കൗൺസിലർ പ്രജിത പ്രദീപ്,നിയോജകമണ്ഡലം കോ-ഓഡിനേറ്റർ വി.കെ.വിനോദ്,മുക്കം മുസ്ലിം ഓർഫനേജ് സി.ഇ.ഒ വി.അബ്ദുള്ളക്കോയ,പ്രിൻസിപ്പൽ അസോസിയേഷൻ കൺവീനർ ഷക്കീബ് കീലത്ത്,എച്ച് എം ഫോറം കൺവീനർ സജി ജോൺ,എസ്.എസ്.കെ ഡി.പി.ഒ പി.എൻ.അജയൻ, XYLEM ഇൻസ്റ്റിറ്റുട്ട് പ്രതിനിധികളായ അനീസ്,അനിമ ജോസ്,വിഷ്ണുമായ,അൻവറ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only