കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പൂവറൻതോട് ഗവണ്മെന്റ് എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു
അറിവിന്റെ ആദ്യക്ഷരങ്ങൾ കുറിക്കാൻ സ്കൂളിന്റെ അക്ഷര മുറ്റതേക്ക് കടന്നു വന്ന മുഴുവൻ കുരുന്നുകളെയും മധുരം നൽകി സ്വീകരിച്ചു. കേരളത്തിന്റെ പൊതുവിദ്യാലയങ്ങളുടെ അന്തരീക്ഷം ഇന്ന് ആഘോഷങ്ങളുടേതാണ്
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ അയി കഴിഞ്ഞു, ലക്ഷ കണക്കിന് വിദ്യാർഥികൾ ഓരോ വർഷവും കടന്നുവരുകയാണ്, പൂവാറംതോട് സ്കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ അധ്യക്ഷൻ അയി, വാർഡ് മെമ്പർ എൽസമ്മ ജോർജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോസ്‌ലി ജോസ്, ബാബു മൂട്ടോളി,പി ടി എ പ്രസിഡന്റ് രാജേന്ദ്രൻ, ഹെഡ്മിസ്ട്രെസ് ഷാന്റി കെ എസ്, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഗംഭീരമായ ചടങ്ങ് സംഘടിപ്പിച്ച സ്കൂൾ സംഘടകരെ പ്രസിഡന്റ് അഭിനന്ദനങ്ങൾ അറിയിച്ചു.
Post a Comment