കോടഞ്ചേരി: നെല്ലിപൊയിൽ സെന്റ് തോമസ് എൽ പി സ്കൂളിൽ പ്രവേശനോത്സവം 2024 നടത്തപ്പെട്ടു. സ്കൂൾ പിറ്റിഎ പ്രസിഡന്റ് ജിനേഷ് കുര്യന്റെ അദ്ധ്യക്ഷതയിൽ നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.അനൂപ് തോമസ് അലക്സാണ്ടർ ഉദ്ഘാടനം നിർവഹിച്ചു .സ്കൂൾ പ്രധാന അധ്യാപിക വി എസ് നിർമ്മല സ്വാഗതം ആശംസിച്ചു.പരിപാടിയുടെ മുഖ്യ പ്രഭാഷണം വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ നിർവഹിച്ചു.
ഫാ.എൽദോ കുര്യക്കോസ് , സാബു മനയിൽ,വിത്സൻ തറപ്പേൽ, അജോ സിബിച്ചൻ,തോമസ് മുലേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.രക്ഷിതകൾക്ക് ഉള്ള ബോധവത്കരണ ക്ലാസ്സിന് സീനിയർ അധ്യാപിക അനു മത്തായി നേതൃത്വം നൽകുകയും സ്റ്റാഫ് പ്രതിനിധി ഷഹീൻ മുഷ്ത്താഖ് കൃതജ്ഞത അറിയിക്കുകയും ചെയ്തു.
Post a Comment