Jun 3, 2024

പ്രവേശനോത്സവം നടത്തി


കൂടരഞ്ഞി : കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ സ് എൽ പി സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തി. രണ്ട് മാസത്തെ വേനലവധിക്കുശേഷം പുത്തൻ പ്രതീക്ഷകളുമായി കുട്ടികൾ പുതിയ അധ്യയന വർഷത്തിലേയക്ക് പ്രവേശിച്ചു.


പുത്തനുടുപ്പുകളിട്ട് പുസ്തക സഞ്ചിയും തൂക്കി പൂമ്പാറ്റകളെപ്പോലെ എത്തിച്ചേർന്ന കുരുന്നുകളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്കൂൾ മാനേജർ, അധ്യാപകർ, PTA എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഹെഡ് മിസ്ട്രെസ് ശ്രീമതി സോഫിയ തോമസ് സ്വാഗതമാശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. റോയ് തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ചു.

കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കും വ്യക്തിത്വ വികസത്തിനും ഊന്നൽ കൊടുക്കുന്ന പുതിയൊരു അധ്യയന വർഷം മാനേജർ ആശംസിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീ. വി എസ് രവി, ശ്രീ ജോസ് തോമസ് മാവറ, പിറ്റിഎ വൈസ് പ്രസിഡന്റ് പ്രകാശൻ KC, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സൗമ്യ ടീച്ചർ രക്ഷകർത്തൃ ശാക്തീകരണ ക്ലാസ്സ്‌ എടുത്തു. 

കുട്ടികൾക്ക് പല വർണങ്ങളിലുള്ള ബലൂണുകളും മധുരപലഹാരങ്ങളും കളർ പെൻസിലുകളും സമ്മാനമായി നൽകി.സ്റ്റാഫ് സെക്രട്ടറി  ശ്രീമതി. ഷൈനി ജോസഫ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ഉച്ചഭക്ഷണത്തോടെ പ്രവേശനോത്സവം സമാപിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only