Jun 7, 2024

കാരശ്ശേരി സഹകരണബാങ്ക് വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി


കാരശ്ശേരി : സഹകരണ ബാങ്കിൽനിന്ന് വിരമിച്ച ജീവനക്കാരായ എൻ.പി. ഉഷാകുമാരി, എം.കെ. രവീന്ദ്രൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഫെബിൻ മാത്യു, ബേബി ഖദീജ എന്നിവർ പൊന്നാട അണിയിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് ഇ.പി. ബാബു അധ്യക്ഷനായി.


ജനറൽ മാനേജർ എം. ധനീഷ്, ഡെപ്യൂട്ടി ജനറൽ മാനേജർ ഒ. സുമ, മാനേജർമാരായ ലിന്റോ തോമസ്, ഷാജി വി. നായർ, കെ. നിരൂപ്, എ.എസ്. രാജീവ്, രാജലക്ഷ്മി, രചനാ രാജീവ്, കെ. ലത, ഷൈജു തോമസ്, അനിൽകുമാർ കാരാട്ട്, ആഷാ റോസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.സി. സദാനന്ദൻ, ഡെപ്യൂട്ടി ജനറൽ മാനേജർ ഡന്നി ആന്റണി, ബാങ്ക് ഡയറക്ടർമാരായ, അലവിക്കുട്ടി പറമ്പാടൻ, വിനോദ് പുത്രശ്ശേരി, രത്ന ദയാനന്ദൻ, കെ. കൃഷ്ണൻകുട്ടി, ഗസീബ് ചാലൂളി, ദീപ ഷാജു, റോസമ്മ ബാബു, പി.വി. സുരേന്ദ്രലാൽ തുടങ്ങിയവർ സംസാരിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only