കൂടരഞ്ഞി സെൻ്റ്: സെബാസ്റ്റ്യൻ സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടന്നു.
ചീഫ് ഗസ്റ്റായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് പരേഡ് പരിശോധിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്‌തു.
ചടങ്ങിൽ തിരുവമ്പാടി പോലീസ് SHO അനിൽകുമാർ സർ, സ്കൂൾ മാനേജർ റവ:ഫാദർ റോയി തേക്കുംകാട്ടിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ശ്രീ: V S രവീന്ദ്രൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ:ജോസ് തോമസ് , സ്കൂൾ പ്രിൻസിപ്പൾ ശ്രീ: ബോബി ജോർജ്, ഹെഡ്മാസ്റ്റർ ശ്രീ.സജി ജോൺ,PTA പ്രസിഡൻ്റ് ശ്രീ.ജോസ് നാവള്ളിൽ, SPC PTA പ്രസിഡന്റ് ശ്രീ അനീഷ് പുത്തൻപുരയിൽ, MPTA പ്രസിഡൻ്റ് ശ്രീമതി: ജീജ ചിറയിൽപറമ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു.
നമ്മുടെ കുട്ടികളുടെ രണ്ട് വർഷത്തെ കഠിനാധ്വാനത്തിൻ്റെ ഫലമാണ് ഇന്ന് നടന്ന Ceremonial Parade. വളരെ ഭംഗിയായും, ചിട്ടയായും പരേഡ് നടത്തിയ കുട്ടികൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ.
കുട്ടികൾക്ക് നല്ല രീതിയിൽ ചിട്ടയായ പരിശീലനം നൽകിയ തിരുവമ്പാടി PS ൽ നിന്നും അനുവദിച്ച് കിട്ടിയ ഡ്രില്ലിംഗ് ഇൻസ്ട്രക്ടർ (DI) സിവിൽ പോലീസ് ഓഫീസർ അനൂപ് , ഷീന, റിട്ടയേർഡ് സബ് ഇൻസ്പെക്ടർ കോരു തുടങ്ങിയവർ ആണ് പരിശീലിപ്പിച്ചത്
ഡ്രില്ലിംഗ് ഇൻസ്ട്രക്ടർമാരുടെ കൂടെ നമ്മുട കുട്ടികളെ ഈ രണ്ട് വർഷക്കാലം സഹായിച്ച, പരേഡിനായി സജ്ജരാക്കിയ കമ്മ്യൂണിറ്റി പോലീസ് ഓഫീസേഴ്‌സ് (CPO)ആയ വിനോദ് , സൗമ്യ എന്നിവർ ആണ്
കുട്ടികളുടെ ട്രെയിനിംഗിനാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കി നൽകിയ സ്കൂൾ മനേജ്മെൻ്റ്, പ്രിൻസിപ്പൾ, ഹെഡ്മാസ്റ്റർ, അധ്യാപകർ, നോൺ ടീച്ചിംഗ് സ്റ്റാഫ് ,SPC PTA ഭാരവാഹികൾ എല്ലാവർക്കും അഭിനന്ദനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു
വിശിഷ്ടാഥിതികളുടെയും, മാതാപിതാക്കളുടെയും , കുട്ടികളുടെയും സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും പാസിംഗ് ഔട്ട് പരേഡ് ധന്യമായിരുന്നു.
Post a Comment