പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളും കൂടരഞ്ഞി ശ്രേയസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗവും ശ്രേയസ് കൂടരഞ്ഞി യൂണിറ്റ് കമ്മറ്റി അംഗവുമായ ശ്രീമതി ജെറീന റോയ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മേഖല ഡയറക്ടർ റവ. ഫാ. തോമസ് മണ്ണിത്തോട്ടത്തിൽ അധ്യക്ഷനായിരുന്ന ചടങ്ങിന് സ്കൂൾ പ്രധാന അധ്യാപിക റവ.സിസ്റ്റർ ഷീബ SABS സ്വാഗതം ആശംസിച്ചു. ശ്രേയസ് മേഖലാ കോഡിനേറ്റർ ലിസി റെജി മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ അധ്യാപകരായ ലിബീഷ് ജോസഫ്, അഹമ്മദ് അവിൻ, ശ്രേയസ് യൂണിറ്റ് പ്രസിഡന്റ് ചന്ദ്രൻ കണിയാംപറമ്പിൽ, സെക്രട്ടറി എൽസി ബേബി,ജോസഫ് മംഗലത്തിൽ, ബോബി വട്ടേപ്പറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്കൂൾ എട്ടാംതരം ലൈബ്രറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട തോമസ് അച്ഛൻ നിർവഹിച്ചു.
വായനാദിനത്തോടനുബന്ധിച്ച് നടന്ന രചന മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനദാനവും നടത്തി
പ്രസ്തുത പരിപാടിയോട് അനുബന്ധിച്ച് നടന്ന മോട്ടിവേഷൻ ക്ലാസ്സ് ഡോ. ഷൈജു ആതിരമ്പുഴ നയിച്ചു.
ശ്രേയസ് കൂടരഞ്ഞി യൂണിറ്റ് CDO ശ്രീ ജോസ് കുറൂര്, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ മിനി പുതിയേടത്ത്, സജി പുളിക്കണ്ടം, ജോമ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment