ആനയാംകുന്ന് :വായന ദിനവുമായി ബന്ധപ്പെട്ട് ആനയാംകുന്ന് ബസ്റ്റോപ്പിൽ പുസ്തക കൂട് നിർമിച്ച് വി എം എച് എം എച് എസ് എസ് NSS ടീം.ഇന്നത്തെ സമൂഹത്തിൽ വായന ശീലം പാടെ കുറഞ്ഞു വരുന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ടാണ് ഇത്തരമൊരു ആശയം മുന്നോട്ട് വന്നത്.വോളന്റീർസ് വിവിധ തരത്തിലുള്ള പുസ്തകങ്ങൾ ഇതിനായി ശേഖരിക്കുകയായിരുന്നു.
NSS വോളന്റീർസ് ജന്ന എൻ കെ, ഫെമിൻ അമാനി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണ സ്വാഗതം പറഞ്ഞു.ആനയാംകുന്ന് പ്രദേശ വാസികളുടെ സാനിധ്യത്തിൽ ബസ്സ് സ്റ്റോപ്പിൽ സ്ഥാപിച്ച പുസ്തക കൂട് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ പുസ്തക കൂട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ലജ്ന പി പി, സ്കൂൾ അധ്യാപകരായ ഡോ.ഷോബു രാമചന്ദ്രൻ, സജിത്ത് കുമാർ എന്നിവർ പ്രോഗ്രാമിന് ആശംസകൾ അറിയിച്ചു.
TEAM NSS
UNIT 22
VMHM HSS ANAYAMKUNNU
Post a Comment