Jun 22, 2024

സെലിബ്രേറ്റ് യുവർ ലൈഫ്: യോഗ-സംഗീതദിനത്തിൽ മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു.


കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിൽ ലോക യോഗ-സംഗീത ദിനത്തിന്റെ ഭാഗമായി സെലിബ്രേറ്റ് യുവർ ലൈഫ് എന്ന വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു. റിസോഴ്സ് പേഴ്സണും, CAP പ്രൊജക്റ്റ്‌ മാസ്റ്റർ ട്രെയിനറും കൈതപ്പോയിൽ ലിസ്സ കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ സിസ്സ എം ജോർജ് വിദ്യാർത്ഥികൾക്കായി ക്ലാസ്സ്‌ നയിച്ചത്.


ചിന്തകളാണ് ഓരോ വ്യക്തിയും എന്തായിത്തിരണമെന്ന് തീരുമാനിക്കുന്നത്. നമ്മെ ഈ ലോകത്തിൽ ശരിയായി ജീവിക്കാൻ സഹായിക്കുന്ന എല്ലാവരോടും നന്ദി ഉള്ളവരായിരിക്കണമെന്നും വിജയപരാജയങ്ങളെ ഉൾക്കൊണ്ട്‌ ജീവിതം ആസ്വാദ്യകരമാക്കാൻ ശ്രമിക്കണമെന്നും ടീച്ചർ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. വിദ്യാർത്ഥികളുടെ ശ്രദ്ധയാകർഷിക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളിടെ ക്ലാസ്സ്‌ മുന്നേറി.

പ്രസ്തുത ക്ലാസ്സ്‌ ഏറെ പ്രയോജനപ്രദമായെന്നു വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.

 2014-ൽ സ്ഥാപിതമായ ഹയർ സെക്കന്ററിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് വൈവിദ്ധ്യമാർന്ന പരിപാടികളാണ് മാസം തോറും വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്കായി "എന്റെ ഫേവറേറ്റ് പാട്ട്" എന്ന സംഗീത പരിപാടിയും സംഘടിപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only