മുക്കം : കൂടരഞ്ഞി കുളിരാമുട്ടിയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട
തേക്കുംകുറ്റി കപ്പാല മൂഴിയൻ മുഹമ്മദ് റാഫി (36)യുടെ സംസ്കാരം നാളെ
പിതാവ്:മുഹമ്മദ് കുട്ടി
മാതാവ്:പാത്തുമ്മ
ഭാര്യ: ശൈലത് ബാനു
മക്കൾ:ഹസ ഫാത്തിമ, ആശ്മി
സഹോദരിമാർ :റസീന കീഴുപറമ്പ്,നസീമ തിരുവമ്പാടി
മയ്യിത്ത് നിസ്കാരം - നാളെ ശനിയാഴ്ച ഉച്ചയ്ക്ക് 1:00- മണിക്ക് തേക്കുംകുറ്റി കപ്പാല ജുമാ മസ്ജിദിൽ
പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വ്യാപാരം നടക്കുന്ന കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ വാഹന അപകടത്തിൽ മുഹമ്മദ് റാഫി ഉൾപ്പെടെ മൂന്ന് പേർമരിച്ചു.
കുളിരുമുട്ടി സ്വദേശികളായ ജോൺ കമുങ്ങുംതോട്ടിൽ (65- വയസ്സ്), സുന്ദരൻ പുളിക്കുന്നത്ത് (62- വയസ്സ്), എന്നിവരാണ് മരിച്ചത്.
ഉച്ചയോടെ ചികിത്സയിലിരിക്കെയാണ് മുഹമ്മദ്റാഫി മരിച്ചത്.
മറ്റുരണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് (21-06-2024-വെള്ളിയാഴ്ച ) രാവിലെ 9.30-ഓടെയായിരുന്നു അപകടം. പൂവാറംതോട്ടിൽ നിന്ന് താഴേക്ക് കൂടരഞ്ഞിഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
നിരവധി പേർ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ ബസ് കാത്തുനിൽക്കുന്ന കടയ്ക്ക് മുന്നിലാണ് അപകടം. അപകടം ഉണ്ടാവുന്നതിൻ്റെ തൊട്ടുമുമ്പായി ബസ്സ് കടന്നുപോയതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ പറഞ്ഞു.
ജോണും സുന്ദരനും കടവരാന്തയിൽ ഇരിക്കവേയാണ് വാഹനം നിയന്ത്രണം വിട്ടെത്തി ഇടിച്ചത്.
കടയുടമ ജോമോൻ, ശിഹാബുദ്ദീൻ തേക്കുംകുറ്റി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Post a Comment