കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ പ്രവേശനോത്സവം ആവേശോജ്വലമായി നടത്തി. നവാഗതരെ ചെണ്ടയുടെ അകമ്പടിയോടുകൂടി ബലൂണും മറ്റു സമ്മാനങ്ങളും കൊടുത്ത് സ്കൂളിലേക്ക് സ്വീകരിച്ചു. സ്കൂൾ മാനേജർ റവ. ഫാദർ കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ വാസുദേവൻ ഞാറ്റുകാലായിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ജിബിൻ പോൾ സ്വാഗതം ആശംസിച്ചു. മുൻ ഹെഡ്മിസ്ട്രസ് ജിമോൾ. കെ ,പിടിഎ പ്രസിഡൻറ് സിബി തൂങ്കുഴി,എംപിടിഎ പ്രസിഡൻറ് പ്രബിത സനിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് മനോഹാരിത പകർന്നു.തുടർന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ മാതാപിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ് ഷിജോ ജോൺ നടത്തി. സ്റ്റാഫ് പ്രതിനിധി അരുൺ ജോസഫ് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികൾക്കും മാതാപിതാക്കൾക്കും പായസം വിതരണം ചെയ്തു.
Post a Comment