മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല പ്രവേശനോത്സവം ആനയാംകുന്ന് ജിഎൽപി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു പഞ്ചായത്തിലെ എല്ലാ എൽ പി സ്കൂളുകളിലും ഒന്നാം ക്ലാസിൽ ചേർന്ന എല്ലാ വിദ്യാർത്ഥികൾക്കും വർണ്ണ കുടകൾ വിതരണം ചെയ്തും മധുരം നൽകിയും വിദ്യാർത്ഥികളെ വരവേറ്റു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു,
വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര അധ്യക്ഷതവഹിച്ചു,പി ടി എ പ്രസിഡന്റ് ഗസീബ് ചാലൂളി, പ്രധാന അധ്യാപിക ഇ പി ലേഖ ടീച്ചർ,സലാം തേക്കുംകുറ്റി,സമാൻ ചാലൂളി,ചെറിയ നാഗൻ, എ പി മോയി, അബൂബക്കർ മലാംക്കുന്ന്,ഷൈലജ ടീച്ചർ,വി ആർ സി ട്രൈനെർ സിറാജ് പൂനൂർ, ഷിജില, പി ജെ ഷിജി, എന്നിവർ ആശംസകൾ അറിയിച്ചു, തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് ജിന ടീച്ചർ നേതൃത്വം നൽകി
Post a Comment