കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂളിൽ പ്രവേശനോത്സവം ആവേശപൂർവ്വം കൊണ്ടാടി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, പി റ്റി എ പ്രസിഡൻ്റ് അഭിലാഷ് ജേക്കബ്, സിസ്റ്റർ ഗ്രേസ് ,അനുജ ജോസഫ്, ഡാലി ഫിലിപ്പ്, കുമാരി ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. നവാഗതർക്കെല്ലാം നോട്ടുബുക്ക്, വിത്തു പേന, മധുര പലഹാരങ്ങൾ എന്നിവയടങ്ങിയ സമ്മാനപൊതികളും വിതരണം ചെയ്തു. സ്കൗട്ട്, ഗൈഡ്, ജൂനിയർ റെഡ്ക്രോസ് ടീമുകൾ പരിപാടികളിൽ സജീവമായി പങ്കെടുത്തു. രണ്ടു മാസത്തെ അവധിക്കു ശേഷം സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി ഇത്തവണത്തെ പ്രവേശനോത്സവം.
Post a Comment